ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ഓണത്തിന് ഒരു കൂട പൂ എന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനി വിനു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബാബു പി ജോര്‍ജ് അധ്യഷക്ഷനായി. ചാലിശ്ശേരി പഞ്ചായത്തിലെ മികച്ച കര്‍ഷകനായ എം.ബി ഷംസുദ്ധീന് മുഖ്യാഥിതിയായി. പൂകൃഷിയിലേക്ക് ചുവടുവെക്കാനും സാമ്പത്തിക ആനുകൂല്യവും സുസ്ഥിരതയും ഗ്രാമങ്ങളില്‍ ഉറപ്പ് വരുത്താനുമാണ് ഗ്രാമങ്ങളില്‍ കൂട്ടായ്മയിലൂടെ പദ്ധതി ഒരുക്കിയത്. അങ്ങാടിയിലെ അങ്കണവാടികള്‍, വായനശാല ബാലവേദി അംഗങ്ങള്‍, കര്‍ഷക സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് സെക്രട്ടറി ഡോ പ്രദീപ് ജേക്കബ്, ട്രഷറര്‍ വിനു പി.എസ് എന്നിവര്‍ തൈകള്‍ വിതരണം ചെയ്തു. എക്സിക്യുട്ടീവ് അംഗങ്ങളായ സൗമ്യ അനീഷ്, ബോബന് പോള്‍ സി, ലൈബ്രെറിയന് ചെറി കെ.കെ, പ്രോഗ്രാം കോഡിനേറ്റര്‍ സന്ദീപ് സി.കെ എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ‘ഓണത്തിന് ഒരു കൂട പൂ’ പദ്ധതി തുടങ്ങി