എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു

വാര്‍ഡ് മുരടിപ്പ് ഒരു ജനകീയ വിചാരണയുടെ ഭാഗമായി എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു .അണ്ടത്തോട് പാപ്പാളി കിണര്‍ ബീച്ച് റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് സഞ്ചാര യോഗമില്ലാതെ കിടക്കുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി വാഴനടല്‍, ഞാറ് നടല്‍, വസ്ത്രം അലക്കല്‍, തുടങ്ങി വിവിധ മത്സര പരിപാടികളോടെ വേറിട്ട പ്രതിഷേധം നടത്തിയത്. പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച് കൂടുതല്‍ റീച്ച് കിട്ടുന്ന വീഡിയോ, ഏറ്റവും നല്ല സെല്‍ഫി മെമ്പര്‍, ഏറ്റവും നല്ല ട്രോളര്‍, ഏറ്റവും കൂടുതല്‍ വീഡിയോ സ്റ്റാറ്റസ് എന്നിവക്ക് ഒന്നാം സമ്മാനം 1000 രൂപയും രണ്ടാം സമ്മാനം ഒരു കുല പഴം എന്നിങ്ങനെ നല്‍കും. എസ്ഡിപിഐ ജില്ല ട്രഷറര്‍ യഹിയ മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സക്കരിയ പൂക്കാട്ടിന്റെ
അധ്യക്ഷതയില്‍ എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍ സ്വാഗതവും എസ്ഡിപിഐ. പാപ്പാളി ബ്രാഞ്ച് പ്രസിഡണ്ട് ആഷിഫ് മാലിക്കുളം നന്ദിയും പറഞ്ഞു. കിണര്‍ ബ്രാഞ്ച് പ്രസിഡണ്ട്
റാഷിദ് കോലയില്‍, കുമാരന്‍ പടി ബ്രാഞ്ച് പ്രസിഡന്റ് തൗഫീഖ് മാലിക്കുളം, മജീദ് തെക്കേകാട്ടില്‍, നൗഷാദ്, അസ്‌കര്‍, അന്‍ഷാദ്, നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT