കിഴൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ ആനയൂട്ടിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 55കാരൻ മരിച്ചു.
കിഴൂർ സംയുക്ത ആഘോഷ കമ്മിറ്റി പ്രസിഡൻ്റുകൂടിയായ ഇരിപ്പശ്ശേരി ദിവാകരൻ (55 ) ആണ് മരിച്ചത്. ശനിയാഴ്ചയാണ് കിഴൂർ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നത്. രാവിലെ 10 മണിയോടെ ആനയൂട്ട് ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായത്. ഉടനെ കുന്നംകുളം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നടക്കും.
കഴിഞ്ഞ 20 വർഷമായി കിഴൂർ സംയുക്ത ആഘോഷ കമ്മിറ്റിയുടെ പ്രസിഡൻ്റാണ് ദിവാകരൻ.