കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസിന്റെ ചക്രം കാലില്‍ കയറിയിറങ്ങി സ്ത്രീയ്ക്ക് പരിക്കേറ്റു. ഒറ്റപ്പിലാവ് വൈപ്പിന്‍ വീട്ടില്‍ പരേതനായ സുധാകരന്റെ ഭാര്യ 61 വയസുള്ള നിര്‍മലയ്ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസില്‍ നിന്നിറങ്ങി അതേ ബസിന്റെ മുന്‍പിലൂടെ നടന്നു നീങ്ങിയ നിര്‍മലയെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നു. നിലത്തു വീണ ഇവരുടെ കാലില്‍ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. കാലിനു സാരമായ പരുക്കേറ്റ നിര്‍മല തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Home Bureaus Kunnamkulam കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസിന്റെ ചക്രം കാലില്‍ കയറിയിറങ്ങി സ്ത്രീയ്ക്ക് പരിക്കേറ്റു