ചൊവ്വന്നൂരില്‍ വീടിനോട് ചേര്‍ന്നുള്ള കടമുറി റോഡിലേക്ക് തകര്‍ന്നു വീണു. കുന്നംകുളം – വടക്കാഞ്ചേരി റോഡില്‍ ബസ്റ്റോപ്പിന് സമീപം മെയിന്‍ റോഡിനരികെ ചുങ്കത്ത് സാബുവിന്റെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന കടയാണ് ഇടിഞ്ഞത്. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. അടഞ്ഞു കിടന്നിരുന്ന കടമുറിയുടെ വലിയ കല്ലുകളും ബീമും റോഡിലേക്കാണ് പതിച്ചത്. ഈ സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുന്നംകുളത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു. ജെസിബി ഉപയോഗിച്ചാണ് തകര്‍ന്നു വീണ കെട്ടിട ഭാഗങ്ങള്‍ റോഡില്‍ നിന്നും മാറ്റിയത്.