എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായ് – പട്ടാമ്പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ റോഡിലെ കുഴിയിലെ ചെളി വെള്ളത്തില്‍ കുളിച്ച് പ്രതിഷേധിച്ചു. കുട്ടഞ്ചേരി പ്രദേശത്തുള്ള രണ്ട് കലുങ്ക് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടില്ല. ഈ ഭാഗത്ത് റോഡില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുഴികളില്‍ ചാടി ബൈക്ക് മറിഞ്ഞ് വീണ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റുന്നത് പതിവായിരിക്കുകയാണ്. എരുമപ്പെട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു അമ്പാടി സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. നേതാക്കളായ രാജേഷ് കുട്ടഞ്ചേരി, ആനന്ദന്‍, മുരളി വടകൂട്ട്, എന്‍.സി.ബാലന്‍, അജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Erumapetty ബിജെപി പ്രവര്‍ത്തകര്‍ റോഡിലെ കുഴിയിലെ ചെളി വെള്ളത്തില്‍ കുളിച്ച് പ്രതിഷേധിച്ചു