മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ എം.എ ക്ക് ഇരട്ട സഹോദരിമാര്‍ക്ക് റാങ്കിന്റെ തിളക്കം. എംഎ ഗ്രാഫിക് ഡിസൈനില്‍ പഴഞ്ഞി സ്വദേശിനി ഗ്ലിന്‍സി സ്‌കറിയയാണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.ഇതേ വിഷയത്തില്‍ ഇരട്ട സഹോദരിയായ ഗ്ലിബി സ്‌കറിയ എട്ടാം റാങ്കും നേടി.പഴഞ്ഞി പുലിക്കോട്ടില്‍ പി.വി സ്‌കറിയാച്ചന്‍ – ശോഭ ദമ്പതികളുടെ മക്കളാണ്. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലാണ് ഇരുവരും പഠനം പൂര്‍ത്തിയാക്കിയത്. പരേതനായ പാസ്റ്റര്‍ പിവി ചുമ്മാറിന്റെ സഹോദരന്റെ കൊച്ചുമക്കളാണ്. തൃശൂര്‍ സെന്റ് മേരീസ് കോളേജ് അസി പ്രെഫസറാണ് ഗ്ലിന്‍സി. ഗ്ലിബി തൃശൂര്‍ ചിയ്യാരം ചേതന ആര്‍ട്‌സ് കോളേജ് അസി പ്രൊഫസറാണ്.