കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു.

കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. കാലത്ത് 8 മണിക്ക് പാലാട്ടമുറി സെന്ററില്‍ നടന്ന ചടങ്ങില്‍ 19 വര്‍ഷം ബംഗാളിലും, പഞ്ചാബിലും, ആസാമിലും, ഹരിയാനയിലും മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ച് രാഷ്ട്ര സേവനത്തിനിടയില്‍ നിരവധി മെഡലുകള്‍ വാങ്ങിയ മിലിട്ടറി ഉണ്ണിയേട്ടന്‍ എന്നറിയപ്പെടുന്ന ടി. എം ഇയ്യുകുട്ടിയെ നിരവധി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തനിക്ക് കിട്ടിയ മെഡലുകള്‍ ധരിച്ച് കൊണ്ടായിരുന്നു ഉണ്ണിയേട്ടന്‍ ചടങ്ങിനെത്തിയത് എന്നത് ശ്രദ്ദേയമായി. ചടങ്ങില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ് മണികണ്ഠന്‍ മുഖ്യാതിഥിയായി. ബിജോയ് ബി തോലത്ത് , എം.എം അലി, ശശിധരന്‍ കണ്ടംപുള്ളി, എന്‍.എം റഫീക്ക്, വി.കെ. മുഹമ്മദ്, കെ.വി. മണികണ്ഠന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image