30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk ലഹരിക്കെതിരെ സൗഹൃദവോളിബോള്‍ മത്സരം സംഘടിപ്പിച്ചു

ലഹരിക്കെതിരെ സൗഹൃദവോളിബോള്‍ മത്സരം സംഘടിപ്പിച്ചു

167

വോളിബോളാണ് ലഹരി എന്ന സന്ദേശവുമായി ലഹരിക്കെതിരെ അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തൃശൂര്‍ എക്‌സൈസ് വിമുക്തി വോളി ടീമും തമ്മില്‍ അന്‍സാര്‍ ക്യാമ്പസില്‍ സൗഹൃദവോളിബോള്‍ മത്സരം സംഘടിപ്പിച്ചു. അന്‍സാര്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളുടെ ടീം വിജയികളായി . തൃശ്ശൂര്‍ എക്‌സൈസ് ഡിവിഷന്‍ വിമുക്തി ജില്ലാ മാനേജരും അസി. എക്‌സൈസ് കമ്മീഷണറുമായ എ.ആര്‍ നിഗീഷ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം
ചെയ്തു .അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ എം ഫിറോസ് അധ്യക്ഷത വഹിച്ചു. എസ് പി സി വിഭാഗം മേധാവി സാജിത റസാക്ക് , വിമുക്തി വോളീ ടീം ക്യാപ്റ്റന്‍ കെ സി രഞ്ജിത്ത് , അന്‍സാര്‍ സ്‌കൂള്‍ വോളി ടീം ക്യാപ്റ്റന്‍ മുഹമ്മദ് സയാന്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!