25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam പാതയോരത്തെ കുഴിയില്‍ ബൈക്ക് വീണ് യാത്രികനു പരിക്കേറ്റു

പാതയോരത്തെ കുഴിയില്‍ ബൈക്ക് വീണ് യാത്രികനു പരിക്കേറ്റു

കുന്നംകുളം – ഗുരുവായൂര്‍ റോഡിലെ പാതയോരത്തെ കുഴിയില്‍ ബൈക്ക് വീണ് യാത്രികനു പരിക്കേറ്റു. കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശി 20 വയസ്സുള്ള സജനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ഇട്ടിമാണി ആശുപത്രിക്ക് സമീപത്തെ വര്‍ക്ക് ഷോപ്പിലേക്ക് ബൈക്ക് ഇറക്കുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ സജനെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!