കുന്നംകുളത്ത് കുറ്റന്‍ ബോര്‍ഡിലെ ഫ്‌ലക്‌സ്  അടര്‍ന്ന് മാറി; ജനം ആശങ്കയില്‍

നഗരത്തിലെ ത്രിവേണി ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള കുറ്റന്‍ ബോര്‍ഡിലെ ഫ്‌ലക്‌സാണ് അടര്‍ന്ന് മാറിയത് കഴിഞ്ഞ ദിവസമാണ് ഇവിടെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ചത്. എന്നാല്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് ഫ്‌ലക്‌സിന്റെ താഴത്തെ അറ്റം അടര്‍ന്ന് മാറി. ശക്തമായ കാറ്റ് വീശുമ്പോള്‍ വലിയ ശബ്ദത്തോടെ ഫ്‌ലക്‌സ് പറന്ന്് ഫ്‌ലക്‌സ് ബോര്‍ഡിലെ പ്ലാസ്റ്റിക്ക് പൈപ്പുകള്‍ താഴെക്കു വീഴുകയായിരുന്നു. സമീപത്തെ ബസ്സ്‌റ്റോപ്പില്‍ നിന്നും വരുന്ന യാത്രികരുടെ ദേഹത്തേക്ക് പൈപ്പുകള്‍ വീണു. ആര്‍ക്കും പരിക്കേറ്റില്ല.
ബന്ധപ്പെട്ട അധികൃതര്‍ എത്രയും വേഗം യഥാവിധി ഫ്‌ലക്‌സ് ഒട്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സമീപത്തെ വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടു

ADVERTISEMENT