26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Chavakkad വി.കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറിത്തോട്ടം നിര്‍മ്മാണം ആരംഭിച്ചു

വി.കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറിത്തോട്ടം നിര്‍മ്മാണം ആരംഭിച്ചു

108

വി.കെ മോഹനന്‍ കാര്‍ഷിക സംസ്‌കൃതി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരുമനയൂര്‍ പഞ്ചായത്ത് കമ്മിറ്റി ജൈവ പച്ചക്കറിത്തോട്ടം നിര്‍മ്മാണം ആരംഭിച്ചു. അമൃത സ്‌കൂള്‍ പരിസരത്ത് മുന്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ഐ.ആര്‍ എമിലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് മുഖ്യാതിഥിയായി. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.മുഹമ്മദ് ബഷീര്‍, ഗീത രാജന്‍, വി.സി ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് ടി.കെ. സിനി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!