കുന്നംകുളം തെക്കേപ്പുറത്ത് കടന്നല്‍ കുത്തേറ്റ് ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശി വാഴപ്പുള്ളി വീട്ടില്‍ ചന്ദ്രന്‍, ആന്ധ്രപ്രദേശ് സ്വദേശി വസന്ത് എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ചന്ദ്രന്റെ പറമ്പിലെ മരം മുറിക്കുന്നതിനിടെയാണ് കടന്നല്‍ക്കൂട് ഇളകി ഇരുവരെയും ആക്രമിച്ചത്. ശനിയാഴ്ച്ച രാവിലെ 10 മണിയോടെ 2 പേര്‍ക്കും കടന്നല്‍ കുത്തേറ്റത്.പരിക്കേറ്റ 2 പേരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.