24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur എയ്യാല്‍ കാര്‍ത്ത്യായനി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു

എയ്യാല്‍ കാര്‍ത്ത്യായനി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു

രാമായണ മാസാചാരണത്തിന്റെ ഭാഗമായി എയ്യാല്‍ കാര്‍ത്ത്യായനി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. രാവിലെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം മഹാഗണപതി ഹോമവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികനായി. ശ്രീലകത്ത് ശ്രീദേവി, മയ്യനാട് അരുണിമ പാര്‍ത്ഥസാരഥി, പുതുശ്ശേരി വിജയന്‍ എന്നീ കരിവീരന്മാര്‍ ആനയൂട്ടില്‍ പങ്കെടുത്തു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് എ.വി ബാലന്‍, സെക്രട്ടറി രബീഷ് ടി ആര്‍, ട്രഷറര്‍ ദിലീപ് കാമ്പുറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ഷേത്രം ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരിപ്പാട് കാര്‍മികനായി. ആഗസ്റ്റ് 11 ഞായറാഴ്ച്ചയാണ് ഇല്ലം നിറ.

ADVERTISEMENT
error: Content is protected !!