26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലുള്ള ടൗണ്‍ കുരിശുപള്ളി പെരുന്നാള്‍ കൊടിയേറ്റ് നടന്നു

അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലുള്ള ടൗണ്‍ കുരിശുപള്ളി പെരുന്നാള്‍ കൊടിയേറ്റ് നടന്നു

192

അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലുള്ള ടൗണ്‍ കുരിശുപള്ളി പെരുന്നാള്‍ കൊടിയേറ്റ് വെള്ളിയാഴ്ച്ച വൈകീട്ട് സന്ധ്യാ നമസ്‌കാരത്തിന് ശേഷം വികാരി ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ് നിര്‍വഹിച്ചു. കൈക്കാരന്‍ ബാബു ഇട്ടൂപ്പ് കെ, സെക്രട്ടറി വി ബി മജീഷ്, വാര്‍ഡ് മെമ്പര്‍ സിജു സി സൈമണ്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, മറ്റു വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. താപസ ശ്രേഷ്ഠനായ ശമവൂന്‍ ദസ്തുനിയുടെ ഓര്‍മ്മപ്പെരുന്നാളും, കുരിശുപള്ളിയുടെ സ്ഥാപകപെരുന്നാളും സംയുക്തമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യ നമസ്‌കാരം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച എന്നിവയും തിങ്കളാഴ്ച രാവിലെ 6.30 ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച എന്നിവയും ഉണ്ടാകും.

ADVERTISEMENT
error: Content is protected !!