26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Punnayurkulam വടക്കേക്കാട് സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

വടക്കേക്കാട് സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

97

വടക്കേക്കാട് നായരങ്ങാടിയില്‍ ഓടികൊണ്ടിരിക്കുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്.
തൊഴിയൂര്‍ സ്വദേശി മൂത്തേടത്ത് വീട്ടില്‍ ഹൈദരാലി (56), ആരിഫ (47) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ശനിയാഴ്ച്ച ഉച്ചക്ക് 2:30 ഓടെ മൂന്നാംകല്ല് റോഡില്‍ വെച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇരുവരേയും വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!