വടക്കേകാട് കൗക്കാനപ്പെട്ടി എ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് .ടി.അനിത അധ്യക്ഷയായി. ബ്ലോക് പഞ്ചായത്ത് അംഗം ബിജു പള്ളിക്കര മുഖ്യാതിഥിയായി. പ്രധാന അധ്യാപകന്‍ സി.ആര്‍. ജീജോ , ഒ.എസ്.എ. പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ മാസ്റ്റര്‍ , എം.പി.ടി.എ. പ്രസിഡന്റ് പി.ഷഹന, അധ്യാപക പ്രതിനിധി ബിജോയ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.