കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പ്രത്യക്ഷ  മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടത്തി

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ പ്രത്യക്ഷ  മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടന്നു. ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് ശശിധരന്‍ നമ്പൂതിരി, അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ പ്രത്യക്ഷ മഹാഗണപതി ഹോമത്തിനു ശേഷം, ഗജപൂജ, ആനയൂട്ട് എന്നിവയുമുണ്ടായി. ശേഷം ഭക്തജനങ്ങളും ആനയൂട്ടില്‍ പങ്കെടുത്തു. 5 ആനകളാണ് ചടങ്ങില്‍ പങ്കെടുത്തത്. കര്‍ക്കടകം ഒന്നിന് ആരംഭിച്ച തായമ്പകോത്സവത്തിന് ഇന്ന് സമാപനമാകും. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT