30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu മനുഷ്യജീവന് ഭീഷണിയായ കുഴിയില്‍ ചേമ്പ് നട്ട് നാട്ടുകാരുടെ പ്രതിഷേധം.

മനുഷ്യജീവന് ഭീഷണിയായ കുഴിയില്‍ ചേമ്പ് നട്ട് നാട്ടുകാരുടെ പ്രതിഷേധം.

58

മനുഷ്യജീവന് ഭീഷണിയായ കുഴിയില്‍ ചേമ്പ് നട്ട് നാട്ടുകാരുടെ പ്രതിഷേധം. സംസ്ഥാന പാതയില്‍ മേലെ അക്കിക്കാവ് ജംഗ്ഷനിലെ മരണക്കുഴിയിലാണ് ചേമ്പ് നട്ട് നാട്ടുകള്‍ പ്രതിഷേധിച്ചത്. രാത്രികാലങ്ങളില്‍ വെളിച്ചക്കുറവും മഴയും കാരണം നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെ റോഡിലൂടെയുള്ള യാത്ര ജീവന്‍ മരണ പോരാട്ടമാവുകയാണ്. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരം തുടങ്ങുമെന്ന് പൊതു പ്രവര്‍ത്തകനായ റാഫി താഴത്തേതില്‍, റിയാസ്, ഷാനിദ് എന്നിവര്‍ പറഞ്ഞു

ADVERTISEMENT
error: Content is protected !!