ഇന്റര്‍നാഷണല്‍ ക്ലബ്ബായ വൈസ്‌മെന്‍ കുന്നംകുളം റോയല്‍സിന്റെ ചാര്‍ട്ടേഡ് ഡേയും പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വ വിതരണവും നടന്നു. കുന്നംകുളത്ത് നടന്ന പരിപാടിയില്‍ ഡിജി ബിന്ദു അപ്പുമോന്‍ യോഗം ഉദ്ഘാടനം ചെയ്തു. കുന്നംകുളം വൈസ്മെന്‍ റോയല്‍സ് പ്രസിഡണ്ട് ബെന്‍സണ്‍ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. വൈസ്മാന്‍ മുന്‍ റീജിയണല്‍ ഡയറക്ടര്‍ വര്‍ഗീസ് ചെറി അംഗത്വം വിതരണം ചെയ്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡേയ്‌സ് മാത്യു, സിന്റോ ജോയ്, ക്രിസ്ഹാരിസ്, എന്നിവര്‍ക്കാണ് പുതിയ അംഗത്വം നല്‍കിയത്.