പാലിയേറ്റീവ് പരിചരണ സംഘടനയുടെ സംഭാവനപ്പെട്ടി പട്ടാപ്പകല്‍ മോഷ്ടിച്ചു

പാലിയേറ്റീവ് പരിചരണ സംഘടനയുടെ സംഭാവനപ്പെട്ടി പട്ടാപ്പകല്‍ മോഷ്ടിച്ചു. പുന്നയൂര്‍ക്കുളം കൂട്ടായ്മ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ ധനശേഖരണാര്‍ത്ഥം വടക്കേക്കാട് നാലാംകല്ലിലുള്ള ലൈഫ് ലൈന്‍ ക്ലിനിക്കില്‍ വച്ചിരുന്ന പെട്ടിയാണ് മോഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ജീവനക്കാരി കമ്പ്യൂട്ടറില്‍ നോക്കുന്ന തക്കം നോക്കി മോഷ്ടാവ് സംഭാവന പെട്ടി വിദഗ്ദമായി കവരുന്നതാണ് ദൃശ്യത്തിലുളളത്. സംഭവത്തില്‍ കൂട്ടായ്മ ഭാരവാഹി മുഹമ്മദാലി വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT