എരുമപ്പെട്ടി ചെങ്ങാലിക്കോടന്‍ ബനാന ഗ്രോവേഴ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ കരിയന്നൂരില്‍ ആരംഭിച്ച ചെങ്ങാലിക്കോടന്‍ ബനാന ഹബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സതി മണികണ്ഠന്‍ അധ്യക്ഷയായി. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.കെ.ജോസ്, കൃഷി ഓഫീസര്‍ എ.വി.വിജിത, അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.സുരേഷ്, സെക്രട്ടറി എ.വി.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെങ്ങാലിക്കോടന്‍ നേന്ത്രകുലകളും കായവറവും ശര്‍ക്കര പുരട്ടിയും ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളാണ് വില്‍പ്പന നടത്തുന്നത്.