ജീവ ഗുരുവായൂര്‍ നടത്തിയ കനോലി കനാല്‍ ജലയാത്രയ്ക്ക് അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.സര്‍ക്കാറിന്റെ ശ്രദ്ധ തോട് നവീകരണത്തിനും ഉണ്ടാകുവാനും മാലിന്യം ജലാശയങ്ങളില്‍ വലിച്ചെറിയാതിരിക്കാനുള്ള ബോധവത്കരണ സന്ദേശവമായിരുന്ന ജലയാത്ര. അണ്ടത്തോട് പാലം പരിസരത്ത് നടന്ന പരിപാടിയില്‍ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അംഗം കെ.എച്ച്. ആബിദ് അധ്യക്ഷത വഹിച്ചു. വി.മായിന്‍കുട്ടി, വി.കെ. യൂസഫ്, ശ്രീനി പെരിയമ്പലം, എന്‍.ആര്‍. ഗഫൂര്‍ ഹുസൈന്‍ വലിയകത്ത്, ദിവാകരന്‍ പനന്തറ, ജലയാത്ര പ്രതിനിധികളായ ഡോ: രാധാകൃഷ്ണന്‍, പി.ഐ. സൈമണ്‍ മാസ്റ്റര്‍, സന്ധ്യാ ഭരതന്‍, സാജന്‍ ആളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജലഗതാഗതം പുനസ്ഥാപിക്കുക, ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കുക, പുഴകളെ സുഗമമായി ഒഴുകാന്‍ അനുവദിക്കുക എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തി കൊണ്ട് ചാവക്കാട് നിന്നും ആരംഭിച്ച ജലയാത്ര ചാവക്കാട് സമാപിച്ചു. . അണ്ടത്തോട് നടന്ന സ്വീകരണ പരിപാടിക്ക് ക്ലബ്ബ് പ്രസിഡന്റ് സുഹൈല്‍ അബ്ദുള്ള, സെക്രട്ടറി ഫിറോസ്, സി.എം. ഗഫൂര്‍, അഷറഫ് ചോലയില്‍, അലി പുതുപറമ്പില്‍, നൗഷാദ് കാണക്കോട്ട്, ഷെഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam ജീവ ഗുരുവായൂര്‍ നടത്തിയ കനോലി കനാല്‍ ജലയാത്രയ്ക്ക് അണ്ടത്തോട് സ്‌കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം...