ദേശീയപാത 66 മേല്‍പ്പാലം അപ്പ്രോച്ച് റോഡിന്റെ സ്ലാബ് നിലം പതിച്ചു; വന്‍ അപകടം ഒഴിവായി

മന്നലാംകുന്നില്‍ ദേശീയപാത 66 മേല്‍പ്പാലം അപ്പ്രോച്ച് റോഡിന്റെ സ്ലാബ് നിലം പതിച്ചു; വന്‍ അപകടം ഒഴിവായി. മന്നലാംകുന്ന് ബദര്‍പള്ളിക്ക് സമീപം ഞായറാഴ്ച്ച രാവിലെയാണ് സംഭവം. ഈ സമയം വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവാക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ സ്ലാബ് റോഡിലേക്ക് വീഴുന്നത്. ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മ്മാണം നിരവധി അപകടങ്ങള്‍ക്കു കാരണമാകുന്നതായി ആക്ഷേപമുണ്ട്.

ADVERTISEMENT