വിദ്യാര്‍ഥിയെ കാണാതായതായി പരാതി

വിദ്യാര്‍ഥിയെ കാണാതായതായി പരാതി. അണ്ടത്തോട് തങ്ങള്‍പടിയില്‍ താമസിക്കുന്ന ചാകര വീട്ടില്‍ മുനീര്‍ മകന്‍ 17 വയസുള്ള ഷാമോന്‍ എന്ന അമീര്‍ഷാ യെയാണ് കാണാതായത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ വീട്ടില്‍ നിന്നും കടയിലേക്കെന്നു പറഞ്ഞ് പുറത്തിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലോ 95 39 39 39 08, 94 46 76 36 76 നമ്പറുകളിലോ അറിയിക്കേണ്ടതാണ്.

ADVERTISEMENT