പോര്‍ക്കുളം സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ മങ്ങാട് സേവാഗ്രാമം കേന്ദ്രീകരിച്ച് ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി കെ.വി.ബവീഷ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് മനോജ്കുമാര്‍ കരുമത്തില്‍ , സെക്രട്ടറി മണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. സേവാഗ്രാമം കേന്ദ്രീകരിച്ച് നിശ്ചിത ഇടവേളകളിലായി പരിശോധന ക്യാമ്പ് തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.