മോര്‍ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

 

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ മോര്‍ യാക്കോബ് മ്ഫസ്‌ക്കോ യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാലം ചെയ്ത മോര്‍ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ മൂന്നാം ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പള്ളി വികാരി ഫാ. ബേസില്‍ കൊല്ലാര്‍മാലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പള്ളി സെക്രട്ടറി അരുണ്‍ റ്റി രാജന്‍, ജോയിന്റ് സെക്രട്ടറി ജിജോ കെ ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT