കാര്‍ട്ടൂണിസ്റ്റ് സോളമന്‍ അനുസ്മരണ സമ്മേളനവും ചിത്രരചന മത്സരവും നടന്നു

 

കുന്നംകുളത്ത് പ്രമുഖ പരസ്യ കലാകാരനും കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗവുമായിരുന്ന കാര്‍ട്ടൂണിസ്റ്റ് സോളമന്‍ അനുസ്മരണ സമ്മേളനവും ചിത്രരചന മത്സരവും നടന്നു. ആഗസ്റ്റ് 24 ഞായര്‍ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വെച്ച് നടന്ന സമ്മേളനം കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ സെക്രട്ടറി എം രാംദാസ് അനുസ്മരണ പ്രഭാഷണം നടത്തി ഫാദര്‍ ബെഞ്ചമിന്‍ ജയപ്രകാശ് നീലിമ, രാജന്‍ ചൊവ്വന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു ജെയ്‌സണ്‍ ഗുരുവായൂര്‍, പ്രിന്‍സ് കൊങ്ങണൂര്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. ആര്‍ത്താറ്റ് കുന്നംകുളം ഇടവക വികാരി ഫാദര്‍ റോയ് കോശി അനുഗ്രഹ പ്രാര്‍ത്ഥന നടത്തി.

ADVERTISEMENT