അഞ്ഞൂരിലെ യുവാവിന്റെ മരണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയയെന്ന് ; നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു

കഴിഞ്ഞ ദിവസം അഞ്ഞൂരിലെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മനീഷിന്റെ ആത്മഹത്യക്ക് പിന്നില്‍ ബ്ലേഡ് മാഫിയ ആണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി അഞ്ഞൂര്‍ സെന്ററില്‍ റോഡ് ഉപരോധിച്ചു.
മനീഷ് എഴുതി വെച്ച കത്തില്‍ പൊലീസില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്ന് കാണിച്ചിട്ടുണ്ടെന്നും ബ്ലേഡ് മാഫിയുടെ ഭീഷണിക്ക് വഴങ്ങിയാണ് മനീഷ് മരണത്തിന് കീഴടങ്ങിയതെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
അഞ്ഞൂര്‍ സെന്ററില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമയായ അഞ്ഞൂര്‍ തൊഴിയൂര്‍ വീട്ടില്‍ പരേതനായ വാസു മകന്‍ മനീഷ് (41) നെ വെള്ളിയാഴ്ച കാണാതാവുകയും പിന്നീട് മൃതദേഹം അഞ്ഞുകുന്നത്തെ ക്വാറിയില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് 5.30 ഓടെ കണ്ടെത്തുകയുമായിരുന്നു.

ADVERTISEMENT