ബ്ലാങ്ങാട് നന്മ കലാകായിക സാംസ്‌കാരിക സമിതി ദേശീയ കായിക ദിനം ആഘോഷിച്ചു. രാവിലെ പൂന്തിരുത്തി പാലത്തില്‍ നിന്നും ആരംഭിച്ച് നന്മ ക്ലബ് പരിസരത്തേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറും നന്മ ജനറല്‍ സെക്രട്ടറിയുമായ അഡ്വ: മുഹമ്മദ് നാസിഫ് ഫ്‌ളാഗ്ഓഫ് ചെയ്തു. തുടര്‍ന്ന് നിശ്ചല ദൃശ്യവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. നന്മ ജോയിന്റ് സെക്രട്ടറി കെ.എ അനസ് ക്ലാസിന് നേതൃത്വം നല്‍കി. വൈകിട്ട് നടന്ന സെമിനാറിന് നന്മ പ്രസിഡന്റ് കെ പി നസീര്‍ അധ്യക്ഷത വഹിച്ചു. എം വി അബ്ദുല്‍ നാസര്‍, അബ്ദുറഹ്മാന്‍, മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ മുഹമ്മദ് മുസ്തഫ സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. മറ്റുപ്രവര്‍ത്തകര്‍ നേതൃത്വം വഹിച്ചു.