24.6 C
Kunnamkulam
Thursday, August 13, 2026
Home Bureaus Thrithala കലി തുള്ളി കാലവര്‍ഷം

കലി തുള്ളി കാലവര്‍ഷം

174

കലി തുള്ളി കാലവര്‍ഷം, പട്ടാമ്പി പാലത്തില്‍ മുട്ടിയുരുമ്മി ഭാരതപ്പുഴയുടെ കുത്തൊഴുക്ക്. കനത്ത മഴ തുടര്‍ന്നാല്‍ വരും മണിക്കൂറുകളില്‍ പാലം കരകവിഞ്ഞ് ഒഴുകുമെന്ന ആശങ്കയിലാണ് പരസരവാസികള്‍ . തൃത്താല അടുവളവ് റോഡ് വെള്ളത്തിനടിയിലായി. പ്രദേശത്തെ ആറോളം വീടുകളിലേക്കും വെള്ളം കയറി. തൃത്താല മേഖലയില്‍ വിവിധ ഭാഗങ്ങളില്‍ റോഡില്‍ വെള്ളക്കെട്ടുമൂലം വാഹനഗതാഗതവും ദുഷ്‌കരമായി. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയ മുന്നറിയിപ്പ് നല്‍കി. ദുരിത മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു. വെള്ളിയാങ്കല്ല് തടയണയുടെ 26 ഷട്ടറുകളും തുറന്നു. തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം

ADVERTISEMENT
error: Content is protected !!