25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Velur വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി

50

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി. പ്രസിഡന്റ് ടി.ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ശര്‍മ്മ, ശുഭ അനില്‍കുമാര്‍, സ്വപ്ന രാമചന്ദ്രന്‍ , രേഷ്മ സുധീഷ്, വിമല നാരായണന്‍, വിജിനി ഗോപി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.പി സഹീറ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നും വകയിരുത്തിയ രണ്ടു ലക്ഷത്തി എഴുപത്തി ഒമ്പതിനായിരം രൂപ വകയിരുത്തി 79 പേര്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്.

ADVERTISEMENT
error: Content is protected !!