24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി ആഗസ്റ്റ് 4 ന് തറക്കല്ലിടും

കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിരത്തിന് മുഖ്യമന്ത്രി ആഗസ്റ്റ് 4 ന് തറക്കല്ലിടും

കുന്നംകുളം താലൂക്കിന്റെ കുറുക്കന്‍പാറയില്‍ നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന് ആഗസ്റ്റ് 4 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. നഗരസഭ ടൗണ്‍ഹാളിലാണ് തറക്കല്ലിടല്‍ ചടങ്ങ്. റവന്യൂ മന്ത്രി അഡ്വ. കെ.രാജന്‍, പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും. കക്കാട് മിനി സിവില്‍ സ്റ്റേഷന് സമീപം നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൊതുമരാമത്ത് നിരത്തുവിഭാഗത്തിന്റെ സെക്ഷന്‍ ഓഫീസ് കെട്ടിടവും ഉദ്ഘാടനം ചെയ്യും.

തറക്കല്ലിടല്‍ ചടങ്ങിന്റെ നടത്തിപ്പിനായി 1001 അംഗ സംഘാടക സമിതി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ രൂപീകരിച്ചു. കെ. രാധാകൃഷ്ണന്‍ എം.പി, എ.സി.മൊയ്തീന്‍ എം.എല്‍.എ, മുരളി പെരുനെല്ലി എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായും നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ചെയര്‍മാനായും തഹസില്‍ദാര്‍ ഒ.ബി ഹേമ കണ്‍വീനറുമായിട്ടുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
സംഘാടക സമതി യോഗം എ.സി.മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!