വെള്ളറക്കാട് മണ്ണാന്‍കുന്നില്‍ ചെമ്പുപാത്രം മോഷ്ടിച്ച മോഷ്ടാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

വെള്ളറക്കാട് മണ്ണാന്‍കുന്നില്‍ ചെമ്പുപാത്രം മോഷ്ടിച്ച മോഷ്ടാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പട്ടാമ്പി ഞാങ്ങാട്ടിരി തെക്കേതില്‍ മുത്തു എന്ന് വിളിക്കുന്ന 47 വയസ്സുള്ള മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. മണ്ണാന്‍കുന്ന് പട്ടൂര് അനില്‍ കുമാറിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ വലിയ ചെമ്പ് പാത്രം മോഷ്ടിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി എസ്. ഐ  വി.എ.രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ADVERTISEMENT