പഴഞ്ഞി ഹൈസ്ക്കൂളിന് മുന്‍വശത്ത് വാഹനാപകടം. കണ്ണൂരില്‍ നിന്നും പഴഞ്ഞിയിലേയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ടാറ്റ കാറും പെങ്ങാമുക്ക് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്കൂളിന്റെ മതില് തകര്‍ന്നു. സ്കൂട്ടര്‍ യാത്രക്കാരെ നിസാര പരിക്കുകളോടെ പഴഞ്ഞി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് അപകടങ്ങള്‍ പതിവാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.