24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam അനധികൃത മദ്യ വില്പന; ഒരാള്‍ പിടിയില്‍

അനധികൃത മദ്യ വില്പന; ഒരാള്‍ പിടിയില്‍

അനധികൃത മദ്യ വില്പന; ഒരാള്‍ പിടിയില്‍. ചെറുവത്താനി സ്വദേശി കുണ്ടുകണ്ടത്തില്‍ രാജേഷിനെയാണ് (37)
കുന്നംകുളം എക്‌സൈസ് സംഘം പിടികൂടിയത്. റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പോണ്ടിച്ചേരിയില്‍ വില്പനാനുമതിയുള്ള മൂന്നര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്. അമിത തുക ഈടാക്കിയാണ് പ്രതി അനധികൃത മദ്യ വില്പന നടത്തിയിരുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, സുനില്‍ദാസ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീരാഗ്, റാഫി, സതീഷ്,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ റൂബി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!