കവിതകള്‍ എഴുതുന്ന സുഹൃത്തിന് പ്രോത്സാഹനമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘ഈ മനോഹരത്തീരത്ത്’

കവിതകള്‍ എഴുതുന്ന സുഹൃത്തിന് പ്രോത്സാഹനമായി സഹപാഠികള്‍. എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍1982-83 വര്‍ഷത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ഈ മനോഹരത്തീരത്ത്’ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ് എന്‍.സി ശശികുമാര്‍ എന്ന സഹപാഠിയുടെ കവിതകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്. സെപ്റ്റംബര്‍ 13-ാം തിയതി ശനിയാഴ്ച ഉച്ചക്ക് 2.30ന് എരുമപ്പെട്ടി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ പുസ്തകം പ്രകാശനം ചെയ്യും. ഒരേ ക്ലാസില്‍ പഠിച്ച പ്രശസ്ത ചുമര്‍ ചിത്രകാരന്‍ പി.കെ.സദാനന്ദനും കവിതകള്‍ക്ക് അനുയോജ്യമായ ചിത്രങ്ങളള്‍ വരച്ച് ഈ കൃതിയില്‍ സംവദിക്കുന്നുണ്ട്. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.വാസു ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി രാവുണ്ണി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീന സി. ജെയ്ക്കബ്ബിന് കവിത സമാഹരത്തിന്റെ പ്രതി നല്‍കി കൊണ്ട് പ്രകാശനം ചെയ്യും.

ADVERTISEMENT