കെ.പി.സി.സി ആയിരം വീട് പദ്ധതി; ദിനകല രാധാകൃഷ്ണന്റെ വീടിന്റെ താക്കോല്‍ ദാനം നടത്തി

സനാബിള്‍ ഗ്രൂപ്പ് ദുബായിയും , ഇന്‍കാസ് തൃശ്ശൂര്‍ ജില്ല കമ്മിറ്റിയും ചേര്‍ന്ന് പുത്തന്‍കുളം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണി കഴിപ്പിച്ച ദിനകല രാധാകൃഷ്ണന്റെ വീടിന്റെ താക്കോല്‍ ദാനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം കെ.പി.സി.സി.യുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കടവല്ലൂര്‍ പഞ്ചായത്തിലെ ആല്‍ത്തറ കൊടമുക്കില്‍ പൂര്‍ണ ചന്ദ്ര ഭവന്‍ നിര്‍മ്മിച്ച് നല്‍കിയത്. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ കല്ലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥി ചാലക്കുടി എം.എല്‍.എ. സനീഷ് കുമാര്‍ ജോസഫ് കോണ്‍ട്രാക്കര്‍ ജയനെ ആദരിച്ചു. കെ.പി.സി.സി. മെമ്പര്‍ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ജയശങ്കര്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കാഞ്ഞിരപ്പിള്ളി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് എം.എം. നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഷക്കീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT