പുന്നയൂര്‍ക്കുളം മണികണ്ടേശ്വരം ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിലെ ഭാഗവതസപ്താഹത്തിന് തുടക്കമായി. ക്ഷേത്ര ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പലക്കഴി അധ്യക്ഷനായ യോഗത്തില്‍ വേദ പണ്ഡിതന്‍ നാരായണന്‍ നമ്പൂതിരി സപ്താഹം ഉദ്ഘാടനം
നിര്‍വഹിച്ചു. കെ. പി നമ്പൂതിരീസ് ആയുര്‍വേദിക്‌സ് മാനേജിങ് ഡയറക്ടര്‍ ഭവദാസ് ഭാഗവത സമര്‍പ്പണം നിര്‍വഹിച്ചു. ക്ഷേത്രട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ രാജന്‍, ക്ഷേത്രം മാതൃസമിതി ട്രെഷറര്‍ സരസ്വതി എന്നിവര്‍ പങ്കെടുത്തു. ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ മണിക്കുട്ടന്‍ മാളിയേക്കല്‍ സ്വാഗതവും. ക്ഷേത്രം ക്ലാര്‍ക്ക് സുധാകരന്‍ വൈലരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭാഗവത ആചാര്യന്‍ മണികണ്ഠന്‍ വാര്യര്‍ അദ്ധ്യാത്മിക പ്രഭാഷണം നടത്തി.
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം മണികണ്ടേശ്വരം ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഭാഗവതസപ്താഹത്തിന് തുടക്കമായി