മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടില്‍ ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് മാറഞ്ചേരി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന കവാടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സല്‍ക്കാര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ബഷീര്‍ ഒറ്റകത്ത് അധ്യക്ഷത വഹിച്ചു.