ചരക്ക് ലോറി കയറ്റത്തില്‍ പിറകോട്ടിറങ്ങി ഡിവൈഡറില്‍ ഇടിച്ച് അപകടം; വന്‍ ദുരന്തം ഒഴിവായി

കുന്നംകുളം നഗരത്തില്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ചരക്ക് ലോറി പിറകോട്ട് ഇറങ്ങി ഡിവൈഡറില്‍ ഇടിച്ച് അപകടം. ഒഴിവായത് വന്‍ ദുരന്തം. ഹെര്‍ബര്‍ട്ട് റോഡില്‍ നിന്നും ഗുരുവായൂര്‍ റോഡിലേക്കുള്ള കയറ്റം കയറുന്നതിനിടെ ലോറി പിറകോട്ടു ഇറങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളില്‍ ഇടിക്കാഞ്ഞതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT