കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; കുറ്റക്കാരായ പോലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കുന്നത് വരെ പാര്‍ട്ടിയും മുന്നണിയും സമരവുമായി മുന്നോട്ടുപോകുമെന്ന് കെ പി സി സി മുന്‍ പ്രസിഡന്റും മുന്‍ എം പിയുമായ കെ മുരളീധരന്‍. യൂത്ത് കോണ്‍ഗ്രസ് ചൊവന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ വീട്ടില്‍ എത്തി സന്ദര്‍ശിച്ച ശേഷം തുടര്‍ന്ന് സി സി ടി വിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭക്ക് അകത്തും പുറത്തും സുജിത്തിന്റെ നീതിക്കുവേണ്ടി പോരാടും. കുറ്റക്കരായ പൊലിസുക്കാരെ ഒരു കാരണവശാലും യൂണിഫോം ഇടാന്‍ അനുവദിക്കില്ലെന്നും അതിനായി പാര്‍ട്ടി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും ആദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി സജീവന്‍ കുരിയച്ചിറ, ഡി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വര്‍ഗീസ് ചൊവ്വന്നൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ : സി.ബി രാജീവ് ചൊവ്വന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.കെ രമേശ് നഗരസഭ കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Home Bureaus Kunnamkulam കസ്റ്റഡി മര്‍ദ്ദനം; കുറ്റക്കാരായ പോലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണം; കെ മുരളീധരന്‍