ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയ്ക്ക് ട്രിപ്പിള്‍ ജീവപര്യന്തവും 3 ലക്ഷം രൂപ പിഴയും ശിക്ഷ

ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയ്ക്ക് ട്രിപ്പിള്‍ ജീവപര്യന്തവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ സംഖ്യ അതിജീവിതക്ക് നല്‍കാന്‍ വിധി. പുന്നയൂര്‍ അകലാട് കല്ലിവളപ്പില്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഷെഫീഖിനെയാണ് പോക്‌സോ കോടതി ജഡ്ജ് എസ്.ലിഷ ജീവിതാവസാനം വരെ ശിക്ഷിച്ചത്. 2021 ഒക്ടോബര്‍ മാസത്തിലാണ് സംഭവം. കുട്ടിയുടെ മാതാവ് മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അമൃതരംഗന്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ.എസ്.ബിനോയ് , അഡ്വക്കേറ്റ് കെ.എന്‍.അശ്വതി എന്നിവര്‍ ഹാജരായി.

ADVERTISEMENT