ഡി.വൈ.എഫ്.ഐ. നേതാവും സി.പി.ഐ.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പി യു സനൂപിന്റെ രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു. പുതുശ്ശേരി കമ്മ്യൂണിറ്റി ഹാള്‍ അങ്കണത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐഎം ജില്ലാ കമ്മറ്റി അംഗം കെ. എഫ് ഡേവീസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് എന്‍ എസ് ജിഷ്ണു അദ്ധ്യക്ഷനായി. സി.പി.ഐ.എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. സതീശന്‍, എം വി പ്രശാന്ത് മാസ്റ്റര്‍ , ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി എ സജി മാസ്റ്റര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി പി സുനില്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി കെ. കൊച്ചനിയന്‍ (ചെയര്‍മാന്‍) കെ.എ.സൈഫുദ്ദീന്‍ (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.