എയ്യാല്‍ ശ്രീനാരായണഗുരു മന്ദിരത്തില്‍ ശ്രീനാരായണ മഹാസമാധി ആചരിച്ചു. അഡ്വ. സി എസ് ഋത്വിക് ഉദ്ഘാടനം ചെയ്തു. എം എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചന്ദ്രശേഖരന്‍ പുതുശ്ശേരി മുഖ്യാതിഥിയായി. അനീഷ് എയ്യാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അശോകന്‍ നെല്ലിക്കല്‍, കരീം പന്നിത്തടം, കെ എസ് ശങ്കരനാരായണന്‍, അശോകന്‍ മാസ്റ്റര്‍, ശുഭ ടീച്ചര്‍, ബാബു ആചാരി, അഡ്വക്കേറ്റ് ജയപ്രകാശ്, സുമന സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് സമാധി പൂജയോട് കൂടി സമാപിച്ചു.