വെള്ളിത്തിരുത്തിയില്‍ വീടിനോട് ചേര്‍ന്ന കുന്ന് ഏതുനിമിഷവും വീടിന്റെ മുകളിലേക്ക് ഇടിഞ്ഞു വീഴുമെന്ന ഭീതിയിലാണ് കണ്ണഞ്ചേരി വീട്ടില്‍ മനോജിന്റെ കുടുംബം. കഴിഞ്ഞ പ്രളയം മുതലാണ് വീടിന് മണ്ണിടിച്ചില്‍ ഭീതി ഉണ്ടായത്.തുടര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാവര്‍ഷവും പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ വന്നു നോക്കി മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ പറയുകയല്ലാതെ തുടര്‍നടപടിയില്ലെന്ന് മനോജ് പറയുന്നു. കഴിഞ്ഞവര്‍ഷം വീടിനുമുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് സണ്‍ഷൈഡ് തകരുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇത്തവണ മണ്ണും കൂറ്റന്‍ കല്ലുകളും ഇടിഞ്ഞുവീണ് ഏത് നിമിഷവും അപകടമുണ്ടാകാവുന്ന സാഹചര്യമാണ് ഉള്ളതെന്ന് വീട്ടുടമ പറയുന്നു. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വീട്ടുടമയുടെ ആവശ്യം