എം.ടി. വേലായുധന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു

 

സി.പി.എം. നേതാവും വെള്ളറക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ എം.ടി.വേലായുധന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വ്വ കക്ഷിയോഗം അനുശോചിച്ചു. കടങ്ങോട് മില്ല് സെന്ററില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍ സി.വി.സുഭാഷ് അധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി.ബാഹുലേയന്‍ മാസ്റ്റര്‍, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍,യു.വി.ഗിരീഷ്, ഒ.എസ്.വാസുദേവന്‍, ഒ.കെ. ശശി, അഭിലാഷ് കടങ്ങോട്, സി.എം.അബ്ദുള്‍ നാസര്‍, എന്‍.കെ. പ്രമോദ് കുമാര്‍, പി.വി.കൃഷ്ണന്‍കുട്ടി, പി.എസ്.പ്രസാദ്, കെ.എം.നൗഷാദ്, രമണി രാജന്‍, കെ.കെ.മണി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT