മന്നലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റും പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന എ എ ഗദ്ദാഫിയുടെ അനുസ്മരണ സദസ്സ് നടത്തി. മന്നലാംകുന്ന് സെന്ററില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം വി ഹൈദ്രാലി ഉദ്ഘാടനം ചെയ്തു. ഷര്‍ബനൂസ് പണിക്കവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി എ.എം അലാവുദിന്‍, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് തൃശൂര്‍ ജില്ല പ്രസിഡന്റ് സി വി സുരേന്ദ്രന്‍, പുന്നയൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ഷുക്കൂര്‍, വാര്‍ഡ് മെമ്പര്‍ അസീസ് മന്ദലംകുന്ന്, സിപിഎം പ്രതിനിധി ടി.കെ കാദര്‍, മുസ്ലിം ലീഗ് പ്രതിനിധി പി.കെ. ഹംസകുട്ടി, വെല്‍ഫയര്‍ പാര്‍ട്ടി പ്രതിനിധി സൈനുദ്ധീന്‍ ഫലാഹി, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. അന്‍വര്‍ അസൈനാരകത്ത് സ്വാഗതവും, അലി തണ്ണി തുറക്കല്‍ നന്ദിയും പറഞ്ഞു.