ചാലിശ്ശേരിയില്‍ ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തി ദിനത്തില്‍ ഹരിതം ബുക്ക്‌സും , പെരുമണ്ണൂര്‍ ഇ പി എന്‍ നമ്പീശന്‍ മാസ്റ്റര്‍ സ്മാരക ചൈതന്യ ലൈബ്രറി സയുക്തമായി ചാലിശേരിയില്‍ ആദ്യമായി റൂറല്‍ ലിറ്റററി 2025 സാഹിത്യോല്‍സവം സംഘടിപ്പിക്കുന്നു. ഗ്രാമീണ സാഹിത്യോല്‍സവം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ചാലിശ്ശേരി മേഖലയിലെ മുഴുവന്‍ എഴുത്തുകാരുടേയും കൂട്ടായ്മ രൂപീകരിക്കുന്നതിനും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സംരംഭമാണിത്.
ഇതോടൊപ്പം ചാലിശ്ശേരിയുടെ അഭിമാനമായ 4 പ്രധാനമന്ത്രിമാരുടെ കാലത്ത് പരമോന്നത നീതിപീഠമായ സുപ്രീം കോടതിയില്‍ ഇന്ത്യന്‍ ഭരണമുഖത്തിന്റെ നിയമ മുഖമായ പ്രശസ്തനായ നിയമജ്ഞന്‍ ചാലിശേരി സ്വദേശി പാഴൂര്‍ പരമേശ്വരനേയും , നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയ അക്ബര്‍ ആലിക്കരയേയും ആദരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. ഒക്ടോബര്‍ 2 വ്യാഴാഴ്ച പകല്‍ 3 മണിക്ക് ചാലിശ്ശേരി മെയിന്‍ റോഡില്‍ കടവാരത്ത് കോംപ്ലക്സില്‍ നടക്കുന്ന റൂറല്‍ ലിറ്റററി ഫെസ്റ്റ് ലൈബ്രറി കൗണ്‍സില്‍ പട്ടാമ്പി താലൂക്ക് സെക്രട്ടറി ടി. സത്യനാഥന്‍ മാസ്റ്റര്‍, തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികളായ ഡോ.ഇ.എന്‍. ഉണ്ണികൃഷ്ണന്‍, ഇ.കെ മണികണ്ഠന്‍, കെ.കെ പ്രഭാകരന്‍, അക്ബര്‍ ആലിക്കര എന്നിവര്‍ അറിയിച്ചു.