മ്മടെ നാട്ടില്‍ പ്ലാസ്റ്റിക് കവര്‍ വേണ്ടേ വേണ്ട; വഴിയോര കച്ചവടക്കാര്‍ക്ക് പേപ്പര്‍ കവറുകള്‍ വിതരണം നടത്തി

പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പെരുന്നാളിനോടനുബന്ധിച്ച്മ്മടെ നാട്ടില്‍ പ്ലാസ്റ്റിക് കവര്‍ വേണ്ടേ വേണ്ട എന്ന ആപ്തവാക്യവുമായി ഗോ ഗ്രീന്‍ വിത്ത് സെറാ ഗ്രീന്‍ പ്രവര്‍ത്തകര്‍ വഴിയോര കച്ചവടക്കാര്‍ക്ക് പേപ്പര്‍ കവറുകള്‍ വിതരണം ചെയ്തു. പൊതു പ്രവര്‍ത്തകന്‍ ലെബീബ് ഹസന്‍ ഇടവക വികാരി ഫാദര്‍ ജോണ്‍ ഐസക്കിന് കൈമാറി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റി സാംസന്‍ പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാദര്‍ ആന്റണി പൗലോസ്, കാട്ടകാമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ, സെറാ ഗ്രീന്‍ മാനേജിങ്ങ് ഡയറക്ടര്‍ ഷാജന്‍ മുട്ടത്ത്, റിജോ, വിശ്വാസ് കമ്പ്യൂട്ടേഴ്‌സ് എംഡി സുമി ഷിനോയ്, സൈമന്‍സ് കണ്ണാശുപത്രി സിഇഒ രാഹുല്‍ ചാണ്ടി, പഞ്ചായത്ത് അംഗം കെ.ടി ഷാജന്‍, പള്ളി സെക്രട്ടറി ജെയ്‌സന്‍ ചീരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൈമന്‍സ് കണ്ണാശുപത്രി, വിശ്വാസ് കമ്പ്യൂട്ടേഴ്‌സ് എന്നീ സ്ഥാപനങ്ങളാണ് സ്‌പോണ്‍സര്‍ ചെയ്തത്.

ADVERTISEMENT